d
d

തിരൂർ: കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും യാത്രാദുരിതത്തിനുമെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും തിരൂർ റെയിൽവേ സ്റ്റേഷൻ ധർണ്ണ നടത്തി

ധർണ്ണലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ടി. രത്നാകരൻ അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. വസന്ത, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എ. ഗോപാലകൃഷ്ണൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ. രാജേഷ് സ്വാഗതവും കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എം.വി. വിനയൻ നന്ദിയും പറഞ്ഞു. അനിൽ ബാബു , പി.പി. ജയപ്രകാശ്, കെ. ദീപ, ടി. അഖിൽ ദാസ് , വി.പി. സിനി,​ വി അബ്ദുൾ സിയാദ് എന്നിവർ നേതൃത്വം നൽകി.