 
മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരുമ്പുഴി യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും വനിതാ വിംഗ് കമ്മറ്റി രൂപീകരണവും സമിതി ജില്ലാ സെക്രട്ടറി ടെക്നോ നാസർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സഹീർ ഇരുമ്പൂഴി അദ്ധ്യക്ഷത വഹിച്ചു.വനിതാ വിംഗ് ജില്ലാ ട്രഷറർ ഹഫ്സത് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡന്റായി ഡോ. റുസ്ബയെയും സെക്രട്ടറിയായി മിനിയെയും ട്രഷററായി ഷിബിയെയും തിരഞ്ഞെടുത്തു. കുടുംബ സുരക്ഷ പദ്ധതിയെക്കുറിച്ച് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഹമീദ് ക്ലാസെടുത്തു. തുടർന്ന് ഇന്റർനാഷണൽ ബോഡി ബിൽഡർ സി.പി റഫീഖിന് ചടങ്ങിൽ ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി കെ.പി. അലി സ്വാഗതവും ട്രഷറർ സി. കെ. ഗഫൂർ നന്ദിയും പറഞ്ഞു.