 
മലപ്പുറം: ഗൈഡുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെ 11 പി.ജി സീറ്റുകൾ വെട്ടിച്ചുരുക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  ഐ.എച്ച്.കെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം. മുഹമ്മദ് അസ്ലം, സെക്രട്ടറി ഡോ. പി.ജി. ഫസലുറഹ്മാൻ, റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളായ ഡോ. അമീറ ഹിബത്തുള്ള, ഡോ.നഫീസത്തുൽ നസീഹ, ഡോ.ഫാത്തിമ റോഷ്നി, ഡോ. പി. സുൽഫത്ത് പറഞ്ഞു.