 
തിരൂരങ്ങാടി : തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച വാക്കൂർ എം.കെ. ഹാജി ഗ്രാമീണ ലൈബ്രറി പദ്ധതിയിലെ രണ്ടാമത്തെ ഗ്രന്ഥശാലയുടെ ഉദ്ഘാടനം പൊൻമുണ്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ നെരാലയിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കോളേജ് മാനേജർ എം കെ ബാവ നിർവഹിച്ചു. പഞ്ചായത്തംഗം അഷീഫ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. എം.അലി അക്ഷദ്, പി.കെ.മുഹമ്മദ് ഷെരീഫ്, ടി.റജീൽ, അമൽ അബ്ദുൾഹഖ്, പി.ഇ. റിൻഷ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.പി ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.