 
വളാഞ്ചേരി: ഗേൾസ് എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള 'ഗേൾസ് ടാലന്റ് സ്‌കോളർഷിപ്പ് ' വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വാർഡ് കൗൺസിലർ ഇ.പി. അച്യുതൻ എന്നിവർ ഉപഹാരം വിതരണം ചെയ്തു. സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ സ്‌കോളർഷിപ്പ് തുക വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടുമീത്തൽ, നസീറ എന്നിവർ സംബന്ധിച്ചു.