തിരൂർ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ "വേവിച്ചു കളയല്ലേ ആരോഗ്യം കാക്കും ജീവകങ്ങൾ" എന്ന പേരിൽ ഭക്ഷ്യമേളയും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.മേളയിൽ വേവിക്കാതെ തയ്യാറാക്കിയ വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ പ്രദർശിപ്പിച്ചു. പ്രധാനാദ്ധ്യാപിക പ്രകാശിനി, പി.ടി.എ പ്രസിഡന്റ് മണമ്മൽ ഉദയേഷ് , എം.ടി.എ പ്രസിഡന്റ് രമ്യ, അദ്ധ്യാപകരായ എൻ.എം. സാബിറ, എസ്.ടി. പ്രേമ, കെ.ടി.ഫിർദൗസ്, കെ.ടി. റാഷിദ, ആർ.അശ്വതി, ആതിര സുരേഷ് , രജനി, അദ്ധ്യാപക വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, സുനിഷ, ശ്രീഷ്മ, മുഹമ്മദ് ജലാൽ എന്നിവർ നേതൃത്വം നൽകി.