 
കാളികാവ്: കാളികാവ് ബ്ലോക്കിനു കീഴിൽ പഞ്ചായത്തു തല ജാഗ്രതാ സമിതികൾക്കുള്ള ദ്വിദിന പരിശീലന പരിപാടി തുടങ്ങി. കാളികാവ് ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടി ബി.ഡി.ഒ സി.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് പഞ്ചായത്തുകൾ തോറും രൂപീകരിച്ച ജാഗ്രതാസമിതിയംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. ചടങ്ങിൽ മുൻ ബി.ഡി.ഒ കേശവദാസ് അദ്ധ്യക്ഷത വഹിച്ചു.
കിലയുടെ കീഴിലുള്ള ആർ.പിമാരായ സി. റസിയ, എ. മിനിമോൾ, കെ.പി അബ്ദുൽ മുജീബ്, ബീനതോമസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.