d
തിരുവാലി ഗ്രാമപഞ്ചായത്ത് എൽ പി കലാമേള സ്‌ക്രീനിംഗ്

വണ്ടൂർ : തിരുവാലി ഗ്രാമപഞ്ചായത്ത് എൽ.പി കലാമേള സ്‌ക്രീനിംഗ് എറിയാട് എ.യു.പി.എസിൽ സംഘടിപ്പിച്ചു. ജി.എൽ.പി.എസ് തിരുവാലി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സി.കെ. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. അബ്ദുൽ ബഷീർ അദ്ധ്യക്ഷത നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ എൻ.അബൂബക്കർ, പി.ടി.എ വൈസ് പ്രസിഡന്റ് എം . മനോജ് കുമാർ, ഇബ്രാഹിം മുബാറക്, സുനന്ദ, ശ്രീജ, കെ.പി. നജീബ് , എം. ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.