f
d

തിരൂർ: ജെ.സി.ഐ മേഖല 28ലെ മികച്ച ജൂനിയർ ജെ.സി.ഐ ചെയർമാനുള്ള അവാർഡ് ചെറിയമുണ്ടം സ്വദേശിയും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഫർവാൻ ചേലാടൻ മേഖല പ്രസിഡന്റ് കെ.എസ്. ചിത്രയിൽ നിന്നും ഏറ്റുവാങ്ങി. ജെ.സി.ഐ ദേശീയ പ്രസിഡന്റിന്റെ സർട്ടിഫിക്കറ്റ് നേടിയതടക്കം ഒരുപാട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. എടരിക്കോട് പി.കെ. എം.എം.എച്ച്എസ്എസിലെ എസ്.പി.സി പ്ലാട്ടൂൺ കമാൻഡർ കൂടിയായ ഈ മിടുക്കൻ തിരൂരിലെ ചേലാടൻസ് മാരുതി ഓത്രെയ്‌സ്ഡ് സർവീസ് സെന്റർ ഉടമ മുഹമ്മദ് അഷ്‌റഫിന്റെയും ജെസിയുടെയും മകനാണ്.