 
തിരൂർ: യാത്രയയപ്പ് യോഗത്തിൽ വച്ച് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അവഹേളിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണമെന്ന് കെ.എൽ.ജി.എസ് എ തിരൂർ യൂണിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുന്നാസർ വലിയാട്ടിൽ, സംസ്ഥാന കമ്മറ്റി അംഗം ദിനേശൻ മംഗലശ്ശേരി, ജില്ലാ സെക്രട്ടറി ടി.സുരേഷ്, യൂണിറ്റ് പ്രസിഡൻ്റ് എ. കെ. മുഹമ്മദ് റഫീഖ്, സെക്രട്ടറി സി.കെ. മുഹമ്മദ് നിഷാദ്, എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ ജോപ്പി, സുനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി