
മലപ്പുറം: 33 കെ.വി.മലപ്പുറം സിവിൽ സ്‌റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളത്തിന്റെ മുന്നോടിയായി നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ കൗൺസിൽ അംഗം പ്രകാശ് അമ്പാടി ഉദ്ഘാടനം ചെയ്തു. വിജയരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിവിഷൻ സെക്രട്ടറി സുജിത് പി. ജി. സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ബൈജു കദലിപ്പറമ്പൻ യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് -വി.വിജയരാജ്, സെക്രട്ടറി-ബൈജു കദളി പറമ്പൻ.