
മലപ്പുറം; ഐ.എം.എ മലപ്പുറം ഹെഡ് ക്വാട്ടേഴ്‌സ് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഒ.കെ. അബ്ദുള്‍ സലാം, ഡോ.പി.നാരായണന്‍, ഡോ.ടി.എ.അശോക വത്സല, ഡോ. കെ.എ.പരീത്,ഡോ.പി.ഹസ്സന്‍, ഡോ.ഹാമിദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഡോ. കെ.മുഹമ്മദ് ഇസ്മായില്‍ (പ്രസിഡന്റ്), ഡോ.എസ്.സുഭദ്ര (സെക്രട്ടറി) എന്നിവരാണ് ചുമതലയേറ്റ ഭാരവാഹികള്‍.