
മലപ്പുറം : കൃഷി ഭവനുകൾ മഖേന ഇൻഷ്വറൻസ് ചെയ്ത വിളകൾക്ക് കൃഷി നാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ അനാവശ്യ രേഖകളും ഫോട്ടോകളും ചോദിച്ചും നിസ്സാര കാര്യങ്ങൾക്ക് അപേക്ഷ തിരിച്ചയച്ചും കർഷകരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കുന്ന അധികാരികളുടെ സമീപനം തിരുത്തണമെന്ന് കേരളാ അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി വർഗ്ഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരളാ അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫീദ ബീവി അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.