f

മലപ്പുറം: ലഹരി മുക്ത ഭാരതം പദ്ധതിയുടെ (നശാ മുക്ത് ഭാരത് അഭിയാൻ) ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. തുടർ മാസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാല ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് സ്വാഗതം പറയുകയും എൻ.എം.ബി.എ. ജില്ലാ കോഓർഡനേറ്റർ ബി. ഹരികുമാർ ആക്ഷൻ പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു.