a

മഞ്ചേരി: സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. നിർണായകമായ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 3-0 നാണ് മലപ്പുറം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
വിജയികൾക്കായി പെഡ്രോ മാൻസി രണ്ടും അലക്സിസ് സാഞ്ചസ് ഒരു ഗോളും നേടി. എട്ട് കളികളിൽ ഒൻപത് പോയന്റ് നേടിയ മലപ്പുറം സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇത്രയും കളികളിൽ രണ്ട് പോയന്റ് മാത്രമുള്ള തൃശൂർ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി.

ഇന്ന് കണ്ണൂർ വാരിയേഴ്സ് എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.