 
മലപ്പുറം: ജില്ലയിൽ ഡിജിറ്റൽ സർവേക്കായി ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന 16 വില്ലേജുകളുടെ ഫീൽഡ് സർവേ പൂർത്തിയാക്കി നിയമപ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രേഖകൾ അന്തിമമാക്കി കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഏറനാട് താലൂക്കിലെ മലപ്പുറം, തിരൂർ താലൂക്കിലെ കുറുമ്പത്തൂർ, മാറാക്കര, നടുവട്ടം, പെരുമണ്ണ, പൊൻമുണ്ടം, അനന്താവൂർ, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തിരുന്നാവായ, മംഗലം, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം, പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക് എന്നീ വില്ലേജുകളിലെ ഫീൽഡ് സർവേയാണ് പൂർത്തിയായിട്ടുള്ളത്.
ഈ വില്ലേജുകളിലെ റിക്കാഡുകൾ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഇനിയും ഉറപ്പു വരുത്തിയിട്ടില്ലാത്ത ഭൂ ഉടമകൾക്ക് അതത് വില്ലേജുകളിൽ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പ് ഓഫീസുകളിലെത്തി തങ്ങളുടെ ഭൂമി ഡിജിറ്റൽ സർവെ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആക്ഷേപങ്ങളുണ്ടെങ്കിൽ ഒക്ടോബർ 30 വരെ പരാതി നൽകാനും അവസരമുണ്ട്. ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് എല്ലാ ഭൂ ഉടമകളും തങ്ങളുടെ ഭൂമിയുടെ ഡിജിറ്റൽ സർവേ രേഖകൾ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. രേഖകൾ പരിശോധിക്കുന്നതിനായി താഴെ കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.