raajaji-mathyu
സി.പി.ഐ.എം വാർത്ത

തിരൂര്‍: ചങ്ങാത്ത മുതലാളിത്തം നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പര്‍ രാജാജി മാത്യു പറഞ്ഞു. സി.പി.ഐ തിരൂര്‍ മണ്ഡലം പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ സാമ്പത്തിക അനീതികള്‍ക്കെതിരെ പോരാടുകയെന്നത് പ്രഥമ ലക്ഷ്യമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിരൂര്‍ സംഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലാ എക്സികൂട്ടീവംഗം അഡ്വ. കെ.ഹംസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.ജെ രാജേഷ് സ്വാഗതവും തിരൂര്‍ മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പള്ളീരി രവി നന്ദിയും പറഞ്ഞു.