 
തിരൂർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ദേശീയ ഹരിത സേന എക്കോ ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർക്കായി തിരൂർ ജി.യു.പി. സ്കൂളിൽവച്ച് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ ഹരിത സേന മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലന പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ
വി.ലതിഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ ഹാമിദലി, ദേശീയ ഹരിതസേന ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്ററും സംസ്ഥാന എൽ.ഇ.ഡി ട്രെയ്‌നറുമായ പി. സാബിർ, രജിത് കുമാർ, ദേശീയ ഹരിതസേന കുറ്റിപ്പുറം സബ് ജില്ലാ കൺവീനർ വി.പി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ശേഷം നടന്ന പരിശീലന പരിപാടിയിൽ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സംഘടന, പ്രവർത്തന രീതികളെ കുറിച്ച് ദേശീയ ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ ഹാമിദലി ക്ലാസെടുത്തു. ശേഷം അദ്ധ്യാപകർക്കായി സംഘടിപ്പിച്ച 'ഹാൻഡ്സ് ഓൺ ട്രെയിനിംഗ്' സെഷന് പി. സാബിർ നേതൃത്വം നൽകി.