d

പെരിന്തൽമണ്ണ: താലൂക്കിൽ നൽസ (നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി) പോസ്റ്റർ ക്യാമ്പയിന് തുടക്കമായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ താലൂക്കിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽസയുടെ ഹെൽപ്പ് ലൈൻ നമ്പറും വെബ്‌സൈറ്റും തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പോസ്റ്റർ പൊതുജനങ്ങളുടെ അറിവിലേക്കായി വിവിധ സ്ഥാപനങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമായി പതിച്ചു തുടങ്ങി. പെരിന്തൽമണ്ണയിലെ കാമ്പെയിൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിച്ചു.