
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി വഴി കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി ജില്ലയിൽ പ്രയോജനപ്പെടുത്തുന്നത് 27 പേർ മാത്രം !. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ള ജില്ലയിൽ പദ്ധതിയെ കുറിച്ചുള്ള അവബോധക്കുറവാണ് കാരണം. ഓരോ ജില്ലയിലേയും തിരഞ്ഞെടുക്കപ്പെട്ട ഒരു കാരുണ്യ ഫാർമസി വഴി 247 ബ്രാൻഡഡ് മരുന്നുകളാണ് 50 ശതമാനത്തിലധികം വിലക്കുറവോടെ വിൽക്കുന്നത്. ആഗസ്റ്റ് 29നാണ് തിരൂർ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ പദ്ധതി തുടങ്ങിയത്. 247 ബ്രാൻഡുകളിൽ നല്ലൊരു പങ്കും ഇവിടെ ലഭ്യമാണ്. സ്റ്റോക്കില്ലാത്ത മരുന്നുകൾ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ മറ്റ് കാരുണ്യ ഫാർമസികളിലുണ്ടെങ്കിൽ അവ ലഭ്യമാക്കുന്നുണ്ട്. ഇതിന് സാധിച്ചില്ലെങ്കിൽ 15 ദിവസത്തിനകം രോഗികൾക്ക് മരുന്ന് എത്തിച്ചുനൽകും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ലിസ്റ്റിൽ ഇല്ലാത്ത പുതിയ മരുന്നുകൾ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. കീമോയ്ക്കുള്ള ഒരു ബ്രാൻഡിന്റെ മരുന്നിന് 4,790 രൂപയാണ് വില. ഇത് 1,828 രൂപയ്ക്കാണ് കാരുണ്യ ഫാർമസി വഴി നൽകുന്നത്. ഹോൾസെയിൽ റേറ്റിനൊപ്പം രണ്ട് ശതമാനം സേവന നികുതി മാത്രമാണ് ഈടാക്കുന്നത്.
വേണ്ടത് ആധാർ മാത്രം
അറിയുന്നില്ലേ പദ്ധതി
എത്ര രോഗികൾ വന്നാലും മരുന്ന് ലഭിക്കാത്ത പ്രശ്നമുണ്ടാവില്ല. ഒരുവിധം എല്ലാതരം മരുന്നുകളും സ്റ്റോക്കുണ്ട്.
കാരുണ്യ ഫാർമസി അധികൃതർ, തിരൂർ ജില്ലാ ആശുപത്രി