
പെരിന്തൽമണ്ണ: കോടതിയുടെ പ്രവർത്തനം നേരിൽ കാണാൻ പുലാമന്തോൾ ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ പെരിന്തൽമണ്ണ കോടതിയിലെത്തി. പോക്‌സോ പ്രത്യേക അതിവേഗ കോടതി ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ
എസ്.സൂരജുമായി സംവദിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരും അദ്ധ്യാപകരുമായ വി. നാരായണൻ, പി.പ്രമീള,
സിവിൽ പൊലീസ് ഓഫീസറും ഡ്രിൽ ഇൻസ്ട്രക്ടറുമായ ബിന്നി മത്തായി എന്നിവർ ഒപ്പമുണ്ടായിരുന്നു. അഭിഭാഷകരോടും വിദ്യാർത്ഥികൾ സംസാരിച്ചു.പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾ എസ്.എച്ച്.ഒ സുമേഷ് സുധാകരനുമായും സംസാരിച്ചു.