
മലപ്പുറം: പി.വി.അൻവറിൽ നിന്ന് ഇടതുപക്ഷം പാഠം പഠിക്കാത്തതിനാലാണ് പി.സരിനെ മുന്നണിയിൽ എടുത്തതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് നിരന്തരം പരീക്ഷിക്കുന്നതാണ് സി.പി.എം പാലക്കാടും നടത്തുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അപ്രസക്തമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽ.ഡി.എഫ് പാലക്കാട് മൂന്നാം സ്ഥാനത്താണ്. സരിൻ വന്നതോടെ കൂടുതൽ താഴേക്ക് പോയി. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ തവണത്തേക്കാൾ എൽ.ഡി.എഫിന് ഇത്തവണ വോട്ട് കുറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.