-nnbn

പെരിന്തൽമണ്ണ: നറുക്കെടുപ്പിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിച്ച ഇടതുമുന്നണി അംഗങ്ങൾക്ക് ഏലംകുളം പാറക്കൽമുക്കിൽ ജനകീയ സ്വീകരണം നൽകി.

സി.പി.എം ഏരിയ സെൻറർ അംഗം മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, മെമ്പർമാരായ എം.ആർ. മനോജ്, സമദ് താമരശ്ശേരി, കെ.വിജയലക്ഷ്മി, രമ്യ മാണിത്തൊടി, സ്വപ്ന സുബ്രഹ്മണ്യൻ, സാവിത്രി, ഏരിയ കമ്മിറ്റി അംഗങ്ങളായ

പി.ഗോവിന്ദ പ്രസാദ്, എസ്. ശ്രീരാജ്, ലോക്കൽ സെക്രട്ടറി പി.അജിത്, പി.കെ ഹംസ, ജെ.ബിജു സംസാരിച്ചു.

എ.കെ വാസുദേവൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിമൽ സ്വാഗതവും പി.നാരായണൻകുട്ടി നന്ദിയും പറഞ്ഞു.