
മലപ്പുറം: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നേതൃത്വം ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ ആരോപിച്ചു. പത്തനംതിട്ട ജില്ലാ ഘടകം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് പറയുമ്പോൾ കണ്ണൂർ ജില്ലാ ഘടകം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ബിജെപി ചങ്ങരംകുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ജെനു പട്ടേരി, അനീഷ് മൂക്കുതല, കൃഷ്ണൻ പാവിട്ടപ്പുറം, വിനയൻ വാഴുള്ളി. മണി പന്താവൂർ എന്നിവർ പ്രസംഗിച്ചു