തേഞ്ഞിപ്പലം: 'കേരളപ്പെൺകവികൾ' 'ദ വിമെൻ പോയറ്റ്സ് ഫോറം ഒഫ് കേരള'യുടെ സാഹിത്യോത്സവമായ 'പോയറ്റ ഫെസ്റ്റ് 2024' ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വേദിയൊരുങ്ങുന്നു. ഒക്ടോ. 25,26 തീയതികളിൽ നടത്തപ്പെടുന്ന സാംസ്‌കാരികോത്സവത്തിൽ ഫൗസിയ ഫാത്തിമ (സംവിധായിക) , സുകീർത്ത റാണി ( തമിഴ് കവി) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. 'സർഗാത്മകത, സ്വാതന്ത്ര്യം, സമൂഹം' എന്ന മുഖ്യവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളിൽ ഡോ. മാളവിക ബിന്നി , ആശാലത, ഡോ. കവിതാ ബാലകൃഷ്ണൻ, എം.ആർ. രേണുകുമാർ , ആർ. രാജഗോപാൽ , പി . എൻ . ഗോപീകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും.