
മലപ്പുറം: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ശിശുദിനാഘോഷ പരിപാടിയുടെ മുന്നോടിയായുള്ള ജില്ലാതല പ്രസംഗ മത്സരം ഒക്ടോബർ 24ന് രാവിലെ 10ന് മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഓരോ സ്‌കൂളിൽ നിന്ന് ഒരോ വിഭാഗത്തിലും ഓരോ കുട്ടിയ്ക്ക് മാത്രമാണ് അവസരം നൽകുക. ഗൂഗിൾ ഫോം വഴിയാണ് രജിസ്‌ട്രേഷൻ. രജിസ്റ്റർ ചെയ്തവർ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്. 24ന് രാവിലെ 9.30ന് ഹാജരാവണം.വിജയം നേടിയാൽ തിരുവനന്തപുരത്തെ ശിശുദിനാഘോഷത്തെ നയിക്കാൻ അവസരവും ലഭിക്കും.