
പെരുവള്ളൂർ: 16ാം വാർഡ് കോൺഗ്രസ് കൺവെൻഷനും കുടുംബ സംഗമവും സൂപ്പർബസാറിൽ ഡി.സി.സി സെക്രട്ടറി അഡ്വ.കെ. നസറുള്ള ഉദ്ഘാടനം ചെയ്തു. അഞ്ചാലൻ കുഞ്ഞിമൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ് പ്രസിഡൻറ്റ് വീക്ഷണം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റ് ചെമ്പൻ മുഹമ്മദ് ഹനീഫ, എം.കെ സഫ്രിൻ, ലത്തീഫ് പടിക്കൽ, ടി.കെ.വേലായുധൻ, ചൊക്ലിമൊയ്തീൻ, ചെമ്പൻ ലത്തീഫ്, ആയിഷാഫൈസൽ, ചെമ്പൻ മൊയ്തീൻകുട്ടിഹാജി, ടി.പി.സെയ്തലവി, അഞ്ചാലൻ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അഞ്ചാലൻ ലത്തീഫ്, ചെമ്പൻഅഹമ്മദ്, പി.കെ.ഷിഹാബ്, ജയൻബാബു, അഞ്ചാലൻ സെയ്ദ് എന്നിവർ നേതൃത്വം നൽകി.