kkkkk
.

മലപ്പുറം : അറബിക് പഠന വിഭാഗത്തിനു കീഴിലുള്ള അറബിക് അസോസിയേഷന്റെ ഉദ്ഘാടനം മലപ്പുറം ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ നിർവഹിച്ചു. അറബി ഭാഷയുടെ സ്വാധീനം മലയാള കവിതകളിൽ എന്ന വിഷയത്തിൽ അറബി കവി മൊയ്തു വാണിമേൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു .അറബിക് പഠന വിഭാഗംമേധാവി ഡോ. പി.കെ. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനായി . കോളേജ് യൂണിയൻ സെക്രട്ടറി കൃഷ്ണ പ്രസാദ് , അസോസിയേഷൻ സെക്രട്ടറി ഷിഫ്ന , അദ്ധ്യാപകരായ ഡോ. കെ.മുഹമ്മദ് , ഡോ. പി. ജൗഹറ , മൊയ്തീൻ കുട്ടി കല്ലറ ,ഡോ. മുഹമ്മദ് സലീം നീർമുണ്ട , അൻഷാദ് , ഖദീജ ഹിസ എന്നിവർ സംസാരിച്ചു .