
റിയാദ്: ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് റിയാദിലിറക്കി. ജിദ്ദയിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്താത്തതിനാൽ ഉംറ തീർത്ഥാടകരുൾപ്പെടെ 250ഓളം യാത്രക്കാർ റിയാദ് എയർപോർട്ടിൽ 24 മണിക്കൂറിലധികം തങ്ങേണ്ടിവന്നു.കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി 9.10ന് പുറപ്പെട്ട വിമാനം സൗദി സമയം 12 ഓടെ ജിദ്ദയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ആറ് ഉംറ ഗ്രൂപ്പുകളുടെ കീഴിൽ പുറപ്പെട്ട തീർത്ഥാടകരും ജിദ്ദയിൽ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് ഭക്ഷണം ഏർപ്പെടുത്തുന്നതിൽ ഉൾപ്പെടെ വിമാനക്കമ്പനി കാണിച്ച വീഴ്ച കുട്ടികൾ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. പല ആഭ്യന്തര വിമാനങ്ങളിലായി ജിദ്ദയിൽ എത്തിക്കാനാണ്ഇൻഡിഗോ അധികൃതർ നീക്കം നടത്തിയത്.