s

തിരൂരങ്ങാടി: ചെറുമുക്ക് കൊളക്കാട്ടുപാടം ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പരിശോധിച്ചു. കോളക്കാട്ടുപാടത്ത് ജലസേചന സൗകര്യം നിലച്ചിട്ട് വർഷങ്ങളായി. മഴക്കാലം കഴിഞ്ഞാൽ ഇവിടേക്ക് വെള്ളമെത്തുന്നില്ല. മഴക്കാലത്തെ വെള്ളം കെട്ടിനിറുത്താനും സംവിധാനമില്ല. 55 ഏക്കർ കൃഷിയിടത്തിലേക്ക് തോടുവെട്ടി വെള്ളമെത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിഷയം പരിശോധിക്കാൻ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.പി ദീപ,​ ജില്ലാ കൃഷി എൻജിനീയർ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം.വി. ദമയന്തി,​ ഓവർസിയർ പി. സുധീഷ്,​ പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.സംഗീത,​ നന്നമ്പ്ര കൃഷി ഓഫീസർ കെ.സിനിജദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ഥലത്തെത്തി പരിശോധന നടത്തി.