
വളാഞ്ചേരി: നവംബറിൽ വളാഞ്ചേരി ഹയർ സെക്കണ്ടറി, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വെച്ച് നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കുറ്റിപ്പുറം എ.ഇ.ഓ ഹരീഷ് വി.കെ കലോത്സവ ജനറൽ കൺവീനർ സുധീറിന് ലോഗോ നൽകി പ്രകാശനം ചെയ്തു. പവിത്രൻ, രാജേഷ്, ജയ്സൻ, അബൂബക്കർ, ഡോ.എം.പി ഷാഹുൽ ഹമീദ്, കെ.പി സലാഹ്, ജാഫർ, സുരേഷ്, ഗോപാലകൃഷ്ണൻ, സുന്ദരൻ, ഹാരിസ് എന്നിവർ പങ്കെടുത്തു.