
കോട്ടക്കൽ: പറപ്പൂർ ഐ.യു.ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിന്റേയും കേരള പോലീസ് പോൾ ബ്ലഡ് ആപ്പിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. വേങ്ങര സബ് ഇൻസ്‌പെക്ടർ സുരേഷ് കണ്ടംകുളം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.കെ.രക്ഷാധികാരി കബീർ കാടാമ്പുഴ മുഖ്യാതിഥിയായിരുന്നു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.കബീർ,സിറാജ്, ഇ.കെ.സുബൈർ, കെ.പി.സുബൈർ എന്നിവർ പ്രസംഗിച്ചു.