
വണ്ടൂർ: വയലിലെ നടീൽ ഉത്സവം ആഘോഷമാക്കി എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ.
മുപ്പതോളം വരുന്ന വിദ്യാർത്ഥികൾ വായലിലെ ചെളിയിലിറങ്ങിയാണ് കൃഷിപാഠം നേരിട്ട് അറിഞ്ഞത്. കർഷകനും വണ്ടൂർ വാണിയമ്പലം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ എടപ്പറ്റ മജീദിന്റെ വയലിലെ നടീലാണ് കുട്ടികൾ ആഘോഷമാക്കിയത്. ഐശ്വര്യ ഇനത്തിൽപ്പെട്ട മുളപ്പിച്ച ഞാറാണ് കൃഷിക്ക് ഉപയോഗിച്ചത്. പലരും ആദ്യമായിട്ടാണ് വയലിലെ ചെളിയിൽ ഇറങ്ങുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.സി.സരിതയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നടീലിനു ശേഷം ലഘു ഭക്ഷണവും വിളമ്പിയിരുന്നു. പ്രവൃത്തികൾക്ക് എടപ്പറ്റ മജീദ് നേതൃത്വം നൽകി.