
വണ്ടൂർ: കാലിക്കറ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വണ്ടൂർ നിയോജക മണ്ഡലത്തിൽ കെ.എസ്.യു പാനിൽ വിജയിച്ചവരെ ആദരിച്ചു. ടി.കെ. ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ ഉദ്ഘാടനം ചെയ്തു.
കെ. എസ്.യു വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൻഷിഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിമാരായ സംജിത് കോട്ടമ്മൽ, പിഷാം, ജോതിഷ്, കെ.എസ്.യു ചോക്കാട് മണ്ഡലം പ്രസിഡന്റ് അജ്മൽ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ.അഫ്ളഹ്, റിതുവാൻ റാഷിദ്, ഷുഹൈബ് എന്നിവർ പങ്കെടുത്തു.