
മലപ്പുറം: സ്‌കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യംഗ്സ്റ്റേഴ്സ് ആന്റ് അഡൽട്സ് (സഹ്യ) സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ചെറുതുരുത്തി റിവർ റിട്രീറ്റിൽ 26, 27 തിയതികളിൽ നടക്കും. 26ന് പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുക്കും. 27ന് കുടുംബ സംഗമം സംവിധായകൻ ഡോ.ബിജുകുമാർ ഉദ്ഘാടനം ചെയ്യും. കേരളാ മെഡിക്കൽ കൗൺസിലംഗം ഡോ.വി. രതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. സഹ്യയുടെ ജൂനിയർ ഡോക്ടർ പുരസ്‌കാരം ഡോ.അഖിൽ ശാന്ത ഷാജിക്കും, മികച്ച വനിതാ ഡോക്ടർക്കുള്ള പുരസ്‌കാരം ഡോ. സൗമ്യ കൃഷ്ണനും സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. വി. അമീർ, ജനറൽ സെക്രട്ടറി ഡോ. രാകേഷ് കൃഷ്ണ, ഡോ.കെ.ടി.ഹലീം പങ്കെടുത്തു.