
മലപ്പുറം: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 27ന് മലപ്പുറം കുന്നുമ്മലിലെ സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കും. വൈകിട്ട് 3ന് സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ കെ. മനാഫ് മുഖ്യാതിഥിയാവും. വിവിധ സെഷനുകളിൽ സംസ്ഥാന നേതാക്കളായ ചേക്കു കരിപ്പൂർ, അജീഷ് കുറ്റ്യാടി, സി.പി. അബ്ദുൽ വഹാബ്, സലീം രണ്ടത്താണി സംസാരിക്കും. പത്ര ഏജൻസി നടത്തിപ്പിൽ കാൽനൂറ്റാണ്ടിലധികം പിന്നിട്ട 13 പേരെ ആദരിക്കും. ജില്ലാ ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പോരൂരിന്റെ മാജിക് ഷോയും മറ്റ് കലാപരിപാടികളും സംഭാവന കൂപ്പൺ നറുക്കെടുപ്പും നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.പി. അബ്ദുൽ വഹാബ്, ജില്ലാ പ്രസിഡന്റ് റജി നിലമ്പൂർ, ട്രഷറർ ജലീൽ രാമപുരം, വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി, സെക്രട്ടറി ഖാലിദ് തിരൂരങ്ങാടി പങ്കെടുത്തു.