d
s

മലപ്പുറം: ലൈസന്‍സ് ഇല്ലാത്ത കടകളില്‍ നിന്ന് അറവുമാലിന്യം ശേഖരിക്കരുതെന്ന ജില്ലാ ഡി.എല്‍.എഫ്.എം.സി റെൻഡറിംഗ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും കോഴിക്കടകള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ മതിയായ സമയം നല്‍കണമെന്നും സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അതത് പഞ്ചായത്തുകളുടെ ആരോഗ്യവിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കാൻ തീരുമാനം ഉണ്ടാകണമെന്ന് പ്രസിഡന്റ് ആര്‍.വി. അബ്ദുള്‍ നാസര്‍, സെക്രട്ടറി മുജീബ് കാളിപ്പാടന്‍, ട്രഷറര്‍ പി.പി ഷാനവാസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.