 
വണ്ടൂർ : സി.പി.എം പുന്നപ്പാല ലോക്കൽ സമ്മേളനത്തിനോട് അനുബന്ധിച്ച്,
റെഡ് വൊളന്റിയർ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ഷബീർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാക്ക്, എം. മോഹൻദാസ്, കെ.പി. ഭാസ്‌കരൻ, കെ.പി. സത്യനാഥൻ, വി. ലുക്മാൻ, എം.എസ്. വിജയകുമാർ, ബ്ലോക്കംഗങ്ങളായ എ. കോമളവല്ലി, സി. ശോഭന തുടങ്ങിയവർ പങ്കെടുത്തു.