d
ഗോവയിൽ നടന്ന അന്തർ ദേശീയ തയ്ക്വോൻഡോ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടി മൂന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു

വണ്ടൂർ : ഗോവയിൽ നടന്ന അന്തർ ദേശീയ തയ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സഹോദരങ്ങളും വണ്ടൂർ കാപ്പിൽ സ്വദേശികളുമായ പി. മോഹിത്, പി. ആനന്ദ് എന്നിവരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂർ യൂണിറ്റ് അനുമോദിച്ചത്. വണ്ടൂർ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കെ.വി.വി.ഇ.എസ് പ്രസിഡന്റ് എൻ. അബ്ദുൾ ഗഫൂർ, സെക്രട്ടറി ടി. യൂസുഫ്, ട്രഷറർ സി.കെ. മുജീബ്, യൂത്ത് വിംഗ് പ്രസിഡന്റ് ആഷിഫ് അരീക്കൻ, സെക്രട്ടറി മുഹമ്മദ് ഷഫീൽ, വനിത വിംഗ് പ്രസിഡന്റ് കെ.സി. നിർമ്മല തുടങ്ങിയവർ പങ്കെടുത്തു.