 
മലപ്പുറം: പട്ടിക വർഗക്കാർക്ക് സിവിൽ സർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കും. 30 ന് താഴെ പ്രായമുള്ളവരാവണം. ബിരുദ പഠനത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയരുത്. ഒക്ടോബർ 31 നകം അപേക്ഷിക്കണം. അയക്കേണ്ട വിലാസം-സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, ചന്തക്കുന്ന് പി.ഒ, നിലമ്പൂർ, മലപ്പുറം ജില്ല 679329.