 
തിരൂർ: അനന്താവൂർ ചേരുരാൽ എച്ച്.എസ്.എസിൽ നടന്ന കലോത്സവം സമാപിച്ചു. തിരുനാവായ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് ഗായിക ഫാസില ബാനു മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. തിരുനാവായ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നാസർ ആയപ്പള്ളി, ആതവനാട് ഗ്രാമ പഞ്ചായത്ത് അംഗം എം.സി. ഇബ്രാഹീം,മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി,പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാനാദ്ധ്യാപകൻ പി.സി. അബ്ദു റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.