 
മലപ്പുറം : മേൽമുറി ജി.എം യു.പി സ്‌കൂളിൽ നടന്ന മലപ്പുറം മുനിസിപ്പൽ എൽ.പി സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ എ.യു.പി സ്‌കൂൾ മലപ്പുറവും അറബിക് വിഭാഗത്തിൽ എ.എം.എൽ.പി സ്‌കൂൾ മൈലപ്പുറവും ജേതാക്കളായി. ജനറൽ വിഭാഗത്തിൽ എ.യു.പി സ്‌കൂൾ മലപ്പുറം ഒന്നും ജി.എൽ.പി സ്‌കൂൾ കോട്ടപ്പടി രണ്ടും സെന്റ് ജമ്മാസ് ഗേൾസ് എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അറബിക് വിഭാഗത്തിൽ എ.എം.എൽ.പി സ്‌കൂൾ മൈലപ്പുറം ഒന്നും എ.യു.പി സ്‌കൂൾ മലപ്പുറം രണ്ടും സി.കെ. എം.എം.എ.എൽ.പി സ്‌കൂൾ പാണക്കാട്,എ.എൽ പി സ്‌കൂൾ മുതുവത്തുപറമ്പ് സ്കൂളുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.