 
പെരിന്തൽമണ്ണ: ഷെൽട്ടർ പെരിന്തൽമണ്ണ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ, ബാബുരാജ്, മച്ചാട്ട് വാസന്തി അനുസ്മരണവും സർഗ്ഗസായാഹ്നവും നടത്തി. വയലാർ അനുസ്മരണം അഡ്വ : എം കേശവൻ നായർ നിർവ്വഹിച്ചു. എം.എസ് ബാബുരാജ് അനുസ്മരണം ഷാജി പുലാമന്തോളും മച്ചാട്ട് വാസന്തി അനുസ്മരണം രവി അങ്ങാടിപ്പുറവും നിർവ്വഹിച്ചു. കെ. സുധാകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.സഹദേവൻ, ഷാജി പുലാമന്തോൾ, കെ.പുഷ്പലത, എം.ഇന്ദിരാദേവി എന്നിവർ സംസാരിച്ചു. എം.കെ. ശ്രീധരൻ സ്വാഗതവും അശോക് കുമാർ പെരുവ നന്ദിയും പറഞ്ഞു. തുടർന്ന് വയലാറിന്റെയും ബാബുരാജിന്റെയും മച്ചാട്ട് വാസന്തിയുടെയും ഗാനങ്ങളുടെ ആലാപനവും നടന്നു.