f
D

വണ്ടൂർ : മലപ്പുറം ജില്ലാ സോഫ്റ്റ് ബാൾ, ബേസ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വണ്ടൂർ സബ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സൽ സ്‌കൂൾ ഒഫ് എഡ്യുക്കേഷൻ ജേഴ്സി വിതരണം ചെയ്തു. വണ്ടൂർ വി.എം.സി എച്ച്.എസ്.എസിൽ നടന്ന വിതരണ ഉദ്ഘാടനം വണ്ടൂർ എ.ഇ.ഒ കെ.വി. സൗമിനി ഉദ്ഘാടനം ചെയ്തു. പരിശീലകനടക്കം 22 പേർക്കാണ് ജേഴ്സി വിതരണം ചെയ്തത്. ചടങ്ങിൽ പ്രിൻസിപ്പൽ ടി. ദീപ,
എച്ച്.എം യു. നിർമ്മല,​ അദ്ധ്യാപകരായ കെ. രാജശ്രീ, വി. ഷാനവാസ് , പി.ടി. അദ്ധ്യാപകൻ ഡി.ടി. മുജീബ്
എന്നിവർ പങ്കെടുത്തു