
മലപ്പുറം : കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ബോയ്സ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച സി.എച്ച്. പ്രതിഭ ക്വിസ് സീസൺ ഗ്രാൻഡ് ഫിനാലെയുടെ സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അസീസ് സ്വാഗതം പറഞ്ഞു. പി.കെ.എം. ഷഹീദ് പ്രതിഭാ ക്വിസ് വിശദീകരിച്ചു.അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ,പി. ഉബൈദുള്ള എം.എൽ.എ, കെ. എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ,ജനറൽ സെക്രട്ടറി വി പി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.