lll

മലപ്പുറം: അന്തരിച്ച മഅദിൻ അക്കാദമി പ്രധാന മുദരിസും ഗോളശാസ്ത്ര വിഭാഗം തലവനുമായിരുന്ന അഗത്തി അബൂബക്കർ കാമിൽ സഖാഫിയുടെ ഖബർ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ സന്ദർശിച്ചു. മഅദിൻ കുല്ലിയ്യ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനും അദ്ദേഹം നേതൃത്വം നൽകി. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, ഇബ്രാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ അഹ്സനി പറപ്പൂർ, അബൂബക്കർ സഖാഫി അരീക്കോട്, ബഷീർ സഅദി വയനാട്, ദുൽഫുഖാർ അലി സഖാഫി എന്നിവർ സംബന്ധിച്ചു.