news

എടപ്പാൾ : നെല്ലിശ്ശേരി എ.യു.പി. സ്‌കൂളിൽ എടപ്പാൾ സബ് ജില്ലയിലെ വിദ്യർത്ഥികൾക്കായി സംഘടിപ്പിച്ച ഉപജില്ലാ ഗാന്ധി ദർശൻ കലോത്സവം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം. എ. നജീബ് ഉദ്ഘാടനം നിർവ്വഹിച്ചു.

സ്‌കൂൾ ഹെഡ് മിസ്ട്രസ് ഇ.പി. ബിന്ദു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ ഇ .പി . അദ്ധ്യക്ഷത വഹിച്ചു. എടപ്പാൾ എ.ഇ.ഒ ഹൈദരലി മുഖ്യാതിഥിയായിരുന്നു.

മുതിർന്ന ഗാന്ധിയനായ നാരായണൻ ഗാന്ധി സന്ദേശം നൽകി. വാർഡ് മെമ്പർ ഹസ്സൈനാർ നെല്ലിശ്ശേരി, മാനേജ്‌മെന്റ് പ്രതിനിധികളായ മൊയ്ദു ബിൻ കുഞ്ഞുട്ടി, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ, എച്ച്.എം ഫോറം സെക്രട്ടറി ഹരിദാസൻ, മനോജ് എന്നിവർ ആശംസകളർപ്പിച്ചു. എടപ്പാൾ ഉപജില്ല കൺവീനർ ദിനേശൻ ചടങ്ങിന് നന്ദി പറഞ്ഞു.