
നിലമ്പൂർ : കേരള എൻ.ജി.ഒ അസോസിയേഷന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നിലമ്പൂർ താലൂക്ക് ഓഫീസ് പരിസരത്ത് പതാകാദിനം ആചരിച്ചു.50 വർഷം മുമ്പ് എറണാകുളം ഹിന്ദി പ്രചാര സഭ ഹാളിൽ രൂപം കൊണ്ടതാണ് സംഘടന. മലപ്പുറം ജില്ല എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ് സി. വിഷ്ണു ദാസ് പതാക ഉയർത്തി ചെയ്തു. സെക്രട്ടറി സുനിൽ കാരക്കോട്, ട്രഷറർ ഷബീറലി മുക്കട്ട,എം.എസ്. ഷിബു കുമാർ, ബൈജു പൊന്നപ്പൻ, സന്തോഷ് മാത്യു, ഷംസു വഴിക്കടവ്, നിഷ മോൾ, സുമേഷ്, വിജീഷ്, മജീദ് എന്നിവർ പ്രസംഗിച്ചു.