
വണ്ടൂർ : ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം വണ്ടൂരിൽ നടന്നു. ഏലാട്ട് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദലി, ഷരീഫ്, ടി. അൻസാർ, അബ്ദുള്ള, സാദിഖ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ. ഫൈസൽ- പ്രസിഡന്റ്, ടി.കെ. ബഷീർ-സെക്രട്ടറി, ടി. ബാലൻ -ട്രഷറർ എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.