
എടക്കര : ബിനോസ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ ചുങ്കത്തറയിൽ നടന്ന ചെസ് ടൂർണമെന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ സാറ റോയി, ബ്ലോക്ക് മെമ്പർ സി.കെ. സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. 16, 12, 9 പ്രായ പരിധിയിൽപ്പെട്ട വിഭാഗങ്ങളിൽ കെ.ടി. മുഹമ്മദ് അനസ്, ജി.എച്ച്.എസ് മങ്കട, അതിഥി ആർ. സാജൻ, ബോയ്സ് സ്‌കൂൾ പെരിന്തൽമണ്ണ, എം.കെ. മുഹമ്മദ് സിനാൻ, അൽ ഫർഖ്വാൻ പബ്ലിക് സ്‌കൂൾ വണ്ടൂർ എന്നിവർ ചാമ്പ്യന്മാരായി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഐ.സി.ഇ.ടി പബ്ലിക് സ്‌കൂൾ വെസ്റ്റ് കോഡൂരും കരസ്ഥമാക്കി.